Breaking News

ചിക്കൻപോക്സ്; ജാഗ്രത പാലിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്.

വരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്. ചിക്കൻപോക്സിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളും ചുമ, തുമ്മൽ മുതലായവയിൽ ഒലിച്ചിറങ്ങുന്ന കണികകളും അണുബാധയ്ക്ക് കാരണമാകാം.

ചിക്കൻപോക്സ് വൈറസിനെ അടിച്ചമർത്താനുള്ള സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ ഉയരാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്ന ദിവസം വരെ അണുബാധ പടരാം. ക്ഷീ​ണം, ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ചു​വ​പ്പ് അ​ല്ലെ​ങ്കി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള കു​മി​ള​ക​ൾ എന്നിവയാണ് രോഗ ലക്ഷങ്ങൾ. ചി​ക്ക​ൻ​പോ​ക്സ് ഉ​ണ്ടെ​ങ്കി​ൽ രോഗബാധ പടരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …