ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും അടങ്ങുന്ന സംഘം ആഡംബര ബസ്സിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവ കേരള സദസ്സിന് തുടക്കം കുറിക്കുകയാണ് ഇന്ന്.
വൈകിട്ട് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്കും മറ്റുള്ള മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് ബംഗളൂരുവിൽ നിന്ന് മഞ്ചേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് ബസ്സ് കാസർഗോഡ് എത്തും. യുഡിഎഫ് നവകേരള സദസ്സ് അഴിമതി ആരോപിച്ച് ബഹിഷ്കരിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY