Breaking News

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ കേഴുന്നു. ചെലവുകൾ കുറയ്ക്കും. 9000 സപ്ലൈകോ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാമ്പത്തിക വർഷാന്ത്യ ചെലവുകൾക്കായി മുപ്പതിനായിരം കോടി രൂപ എങ്ങനെ സമാഹരിക്കുമെന്ന് സംസ്ഥാന സർക്കാർ തല പുകഞ്ഞ് ഇരിക്കുമ്പോൾ ആണ് കേന്ദ്രത്തിന്റെ ഒരു ഇരുട്ടടി കേരളത്തിൻ്റെ തലയിൽവീണിരിക്കുന്നത്. കേരളത്തിന് കേന്ദ്രത്തിന്റെ കനിവിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരം കോടി രൂപയും സ്വാഹ.

പാർലമെന്റിൽ കേന്ദ്രമന്ത്രി നിർമ്മല ശ്രീരാമൻ കേരളത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത് .ഇനി മറ്റു വഴികളിലൂടെ പരമാവധി പണം കണ്ടെത്തുവാനുള്ള ശ്രമമാണ് സർക്കാരും .വരുംനാളുകളിൽ പദ്ധതി ചെലവുകൾ അടക്കം വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്യും. 40% വെട്ടിക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വകുപ്പുകൾ പണം കിട്ടാതെ കൂടുതൽ സമ്മർദ്ദത്തിലാകും. ക്രിസ്മസിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനുള്ള പണം കണ്ടെത്താനും സർക്കാർ ഓട്ടത്തിലാണ്.

9000 സപ്ലൈകോ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ഒമ്പതിനായിരത്തിൽ പരം ജീവനക്കാരുടെ ശമ്പളമാണ് മടങ്ങിയിരിക്കുന്നത്. സാധാരണ തനതുമാസത്തെ അവസാന പ്രവർത്തി ദിവസമാണ് ശമ്പളം. ഇത്തവണ ഈ സമയപരിധി കഴിഞ്ഞു ഒരാഴ്ച കഴിയുമ്പോഴും ശമ്പള വിതരണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ ഘട്ടം ഘട്ടമായാണ് ശമ്പളം നൽകുന്നത്. ഇത്തവണ അതുപോലും നടന്നില്ല. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെട്ടതോടെ കഴിഞ്ഞദിവസം വൈകിട്ടോടെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതായി പറയുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …