Feb 13, 2026 11:41 AM
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പുതിയ കോവിഡ് കേസുകള്‍ ; കൊവിഡ് മരണം 775 ; രോഗബാധിതരുടെ എണ്ണം 24,506…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,429 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 57 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുള്ളത്. ഇതുവരെ 6,817 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 301 പേര്‍ മരിക്കുകയും ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …