Breaking News

പ്രവാസികള്‍ തിരികെയെത്തുന്നു ; ആദ്യ സംഘം എത്തുന്നത് മാലിയില്‍നിന്ന്‌..

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രാജ്യത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം കപ്പല്‍മാര്‍ഗം മാലദ്വീപില് നിന്നാണ് ആണ് എത്തുക. ഇവരെ കൊച്ചിയിലാണ് എത്തിക്കുക. ആദ്യഘട്ടത്തില്‍ 200 പേരെയാണ് കൊണ്ടുവരുന്നത്.

കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം.

നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം.  അതേസമയം വിദേശങ്ങളില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംബസികളില്‍ രജിസ്ട്രേഷന്‍ തുടരുന്നു.

ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുന്നത്. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്തൂക്കം ലഭിക്കുന്നതാണ്. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാര്‍ ആക്കുക

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …