കൊവിഡിനെ തടയാന്‍ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയതായാണ് പുതിയ കണക്ക്.
ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. വൈറസിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കിയിരിക്കുകയാണ്. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച
സമ്ബര്‍ക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിട്ടു കൊണ്ട് കൊവിഡ് ബാധ അറിയാന്‍ കഴിയുന്ന റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.