Breaking News

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി…

സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതു​ഗതാ​ഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാ‍ര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഹോട്ട് സ്പോട്ട് ഉള്‍പ്പെടുന്ന മേഖലകളിലേക്ക് ബസ് സര്‍വ്വീസ് നടത്താന്‍ അനുവാദമുണ്ടായിരിക്കില്ല. അതേസമയം സാമൂഹിക അകലം പാലിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാനായി ബസ് ടിക്കറ്റ് ചാര്‍ജ് 12 രൂപയാക്കി കേന്ദ്രസ‍ര്‍ക്കാ‍ര്‍ ഇന്ന് ഉയര്‍ത്തിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …