Breaking News

ഇന്ത്യയില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ​റെക്കോഡിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് ​6,654 പുതിയ രോഗികള്‍

ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 6,654 ​േപര്‍ക്ക്​. ആദ്യമായാണ് രാജ്യത്ത്​ ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി.

രാജ്യത്ത്​ ഒരാഴ്​ചക്കിടെ രണ്ടാംതവണയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്​. വെള്ളിയാഴ്​ച 6088 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച്‌​ ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ്​ കോവിഡില്‍ നിന്ന്​ മുക്​തരായത്​. 41 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്​. മരണനിരക്കും അവിടെയാണ്​ കൂടുതല്‍. 44582പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 1517പേര്‍ മരിച്ചു. തൊട്ടുപിന്നിലുള്ള തമിഴ്​നാട്ടില്‍ 14,753 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 98 പേരാണ്​ തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …