Breaking News

ലോക്​ഡൗണിലും കുതിച്ച്‌​ റിലയൻസ്​ ജിയോ; വമ്ബൻ നിക്ഷേപം നടത്തി അബുദാബി..!

കഴിഞ്ഞ രണ്ട്​ മാസങ്ങളായി മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോയിലേക്ക്​ ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്​. ഏറ്റവും ഒടുവിലായി​ ജിയോയിലേക്ക്​ നിക്ഷേപം നടത്തിയിരിക്കുന്നത്​.

അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.​െഎ.എ. സിൽവർ ലേക്കി​​െൻറ രണ്ടാം നിക്ഷേപത്തിന്​ പിന്നാലെയാണ്​ റിലയൻസ് ജിയോയുടെ 1.16 ശതമാനം

ഓഹരികളിൽ അബുദാബി ഇൻവെസ്റ്റ്മ​െൻറ്​ അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്​. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.​െഎ.എയുടേത്​. അബുദാബി അടിസ്ഥാനമാക്കിയുള്ള മറ്റൊരു സോവറീൻ ഇൻവസ്റ്റ്​മ​െൻറ്​ കമ്പനിയായ മുബാദല ദിവസങ്ങൾക്ക്​ മുമ്പ്​ ജിയോയിൽ നിക്ഷേപമിറക്കിയിരുന്നു.

9.093.60 കോടിയാണ്​ മുബാദല നിക്ഷേപിച്ചത് (1.85 ശതമാനം ഒാഹരി)​. പുതിയ നിക്ഷേപത്തിലൂടെ ജിയോ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ച തുക 97,885.65 കോടി രൂപയായി ഉയർന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …