Feb 13, 2026 7:16 AM
Breaking News

സൗദിയിൽ കോവിഡ് മരണം 819 ആയി..!

സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,12,288 ആയി.77,951 പേര്‍ക്ക് രാജ്യത്ത്​ അസുഖം ഭേദമായിട്ടുണ്ട്. 33,515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്​.

ഇതില്‍ 1693 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്​. രോഗബാധയില്‍ ആകെ 819 പേര്‍ മരിക്കുകയും ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ്​ പരിശോധകളാണ്​ നടന്നത്​.

36 പേരാണ്​ പുതുതായി മരിച്ചത്​. 3717 പേരില്‍ പുതുതായി​ രോഗം സ്ഥിരീകരിച്ചു. 1615 പേര്‍ക്ക്​ രോഗം ഭേദമാവുകയും ചെയ്​തു.റിയാദില്‍ മരണനിരക്കും ഉയരുകയാണ്​. 24 മണിക്കൂറിനിടെ 11 പേര്‍ മരിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …