കൊല്ലം അഞ്ചലില്‍ ഉത്രയെ കൊല്ലാന്‍ സൂരജ് പാമ്പിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളായി കൂടുതല്‍ പേരുണ്ടാകുമെന്ന് അന്വേണ സംഘം. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്.
ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം വിശദമായി പഠിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും ഇന്ന് മാത്രം കൂട്ടിയത്…
സൂരജിന്റെ അമ്മ രേണുകയെ പോലീസ് വീണ്ടും ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ണായക മൊഴി ലഭിച്ചിനെ തുടര്‍ന്നാണ് സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
ഇതിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെയും സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ അന്ന് ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബാഗങ്ങള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അമ്മയെ വീണ്ടും ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഉത്രയെ അണലി കടിച്ചപ്പോള്‍ കൊണ്ടുപോയ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് കേസിന് നിര്‍ണയകമാണ്. അതേസമയം, പാമ്പിനെ വിലയ്ക്ക് വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പാമ്പ് വസിക്കുന്ന ആവാസവ്യവസ്ഥയില്‍ നിന്ന് പിടിക്കുകയും അതിനെ വില്‍ക്കുകയും ചെയ്തതിന് പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെതിരെയും വനം വകുപ്പ് കെസെടുത്തിട്ടുണ്ട്. റിമാന്‍ഡിലുള്ള ഇവരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വനംവകുപ്പിന്റെ അപേക്ഷ.