കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 445 മരണം. 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആണ്.
2,37,196 പേർക്ക് അസുഖം ഭേദമായി. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 55.77 ആയി. ഗോവയിൽ ആദ്യ കോവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 85 കാരിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 3000 കോവിഡ് കേസും 63 മരണവും ഒടുവിലായി റിപ്പോർട്ട് ചെയ്തു ആകെ കോവിഡ് രോഗികൾ 59746 ഉം മരണ സഖ്യ 2175 ഉം ആയി.
കൊറോണ വൈറസിന് വാക്‌സിൻ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിൻ നൽകുന്നത് ഈ രാജ്യങ്ങൾക്ക് മാത്രം…?
ഡൽഹി ലേഡി ഹാഡിങ് ആശുപത്രിയിൽ ആരോഗ്യ 38 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 ഡോക്ടർമാരും ഇതിൽ ഉൾപെടുന്നു. അതേസമയം മുംബൈയിൽ 1,000 രോഗികളെ
കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയുണ്ട്.
പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നത്. രോഗം പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ ചിലര്‍ ആശുപത്രികളില്‍ നിന്ന് കടന്നുകളയുന്നുവെന്നും പരാതിയുണ്ട്.