Breaking News

10 വയസുകാരൻ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്റുകൊണ്ട് ; അമ്പരന്ന് പോലീസും ബാങ്ക് ജീവനക്കാരും…

ബാങ്കില്‍ ഇന്നും 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരേയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. കുട്ടി ഇത്രയും പണം മോഷ്ട്ടിച്ചത് വെറും 30 സെക്കന്റിനുള്ളിലായിരുന്നു.

മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കുന്ന കവര്‍ച്ച നടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഈ മോഷണം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെയാണ് ബാങ്കിലെത്തിയത്.

കാഷ്യര്‍ ക്യാബിനില്‍ നിന്ന് പുറത്തേയ്ക്ക് പോയതിന് പിന്നാലെ കുട്ടി ക്യാബിനകത്തേയ്ക്ക് കടക്കുകയായിരുന്നു. പിന്നീട് നോട്ടുകെട്ടുകള്‍ എല്ലാം കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി പെട്ടെന്ന് പുറത്തേയ്ക്ക് പോയി.

30 സെക്കന്റുകള്‍ കൊണ്ടാണ് ഈ മോഷണം നടന്നത്. കുട്ടി പുറത്തെത്തി ഓടാന്‍ തുടങ്ങിയപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് കാര്യം മനസിലായത്. ഇയാള്‍ പിന്നാലെ ഓടിയെങ്കിലും കുട്ടിയെ പിടികൂടാന്‍ സാധിച്ചില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ തന്നെ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനിന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി.

കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. തീരെ പൊക്കം കുറവായതിനാല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന മറ്റാളുകള്‍ കുട്ടിയെ കണ്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …