കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നു. വെട്ടിക്കവലയിലും കൊട്ടാരക്കരയിലും കൊവിഡ് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്, സ്ഥിതി സങ്കീര്‍ണം.
ഇന്നലെ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പടെ പത്ത് പേര്‍ക്കുകൂടി വെട്ടിക്കവലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊട്ടാരക്കരയില്‍ രോഗബാധിതര്‍ 39 ആയി.
ഇന്ന് ലഭിക്കുന്ന പരിശോധനാ ഫലത്തില്‍ കൂടുതല്‍ പോസിറ്റീവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ നാലുപേര്‍ക്കും
ചിരട്ടക്കോണത്ത് മൂന്നുപേര്‍ക്കും കണ്ണങ്കോടും വെട്ടിക്കവലയിലും കോക്കാടും ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ വെട്ടിക്കവല പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി മാറി. ചടയമംഗലത്ത് നിന്നും മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിന്നും പടര്‍ന്ന രോഗം
ഇവിടെ കൂടുതല്‍പേരിലേക്ക് എത്തിയതിനു പിന്നില്‍. റെഡ് സോണ്‍ കണ്ടെയ്ന്‍മെന്റ് പ്രദേശമായി വെട്ടിക്കവലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്ബര്‍ക്കത്തിലൂടെയാണ് ഇവിടെ രോഗവ്യാപനമുണ്ടായത്. മത്സ്യ വ്യാപാരികള്‍ക്കും വ്യാപാരകേന്ദ്രങ്ങളിലെ മറ്റ് തൊഴിലാളികള്‍ക്കും രോഗ ബാധയുണ്ടായതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയായി.
മത്സ്യ വില്‍പ്പനക്കാര്‍ക്ക് പുറമെ ചായക്കടക്കാരനും തുണിക്കടയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചത് കൂടുതല്‍ വ്യാപനത്തിന് സാദ്ധ്യതയൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പൊലീസും കടുത്ത നിയന്ത്രണങ്ങളും ബോധവത്കരണവുമായി പ്രദേശങ്ങളില്‍ സജീവമായുണ്ട്.
കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് വാര്‍ഡില്‍ ഇന്നലെ പന്ത്രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു, രണ്ട് ദിനം കൊണ്ട് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ പുത്തൂര്‍ പട്ടണത്തിലെ ലോട്ടറി വില്‍പ്പനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സമ്ബര്‍ക്ക സാദ്ധ്യത ഏറെയാണെന്ന ആശങ്ക പരന്നു. കൊവിഡ് താണ്ഡവമാടുമ്ബോഴും യാതൊരു മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറല്ലായിരുന്നു പുത്തൂരുകാര്‍.
എ.ടി.എമ്മിന് മുന്നിലും പച്ചക്കറി കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമടക്കം വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഇന്നലെ റൂറല്‍ എസ്.പിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതാണ്.