Breaking News

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ്; 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്കുകള്‍…

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്ന് മാത്രം 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ കണക്ക് ആശ്വാസമാണ്. 1049 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും,

മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.ഇന്ന് അഞ്ച് കോവിഡ് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 240
കോഴിക്കോട് -110
കാസര്‍ഗോഡ് – 105
ആലപ്പുഴ – 102
കൊല്ലം – 80
എറണാകുളം – 79
കോട്ടയം ജില്ലയില്‍ – 77
മലപ്പുറം – 68
കണ്ണൂര്‍ – 62
പത്തനംതിട്ട – 52
ഇടുക്കി – 40
തൃശൂര്‍ – 36
പാലക്കാട് – 35
വയനാട് – 17

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …