കൊല്ലം ഉത്രാ വധക്കേസില്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നു.
പാമ്പുകടിയേറ്റ ഭാഗത്ത് അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ജൂസില്‍ ഉറക്ക ഗുളികള്‍ നല്‍കി മയക്കിയ ശേഷം ഭര്‍ത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കരുതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ ഇടതു കയ്യില്‍ 2പ്രാവശ്യം നേരിട്ട് കൊത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
ഉത്രയുടെ വസ്ത്രങ്ങളും കിടക്കവിരിയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാമ്പിന്റെ ഡിഎന്‍എയും മുറിവിലെ ഡിഎന്‍എയും ഒന്നാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.