കൊല്ലം ജില്ലയില് ഇന്ന് ആശ്വാസ ദിനം. ജില്ലയില്‍ 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം ബാധിച്ചവരില്‍ 11 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലങ്ങളില്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്ബ സ്വദേശിനിയായ കുന്നത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 84 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്.