സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ
നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും,
കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 41 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39
പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം
സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നുവന്നവരും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് 971 പേർക്കാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 79 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 264 പേർക്കും, മലപ്പുറം ജില്ലയിലെ 138
പേർക്കും, കാസർഗോഡ് ജില്ലയിലെ 119 പേർക്കും, ആലപ്പുഴ ജില്ലയിലെ 91 പേർക്കും,എറണാകുളം ജില്ലയിലെ 83 പേർക്കും, തൃശൂർ ജില്ലയിലെ 54 പേർക്കും, കണ്ണൂർ ജില്ലയിലെ 41 പേർക്കും, കോട്ടയം
ജില്ലയിലെ 38 പേർക്കും, കോഴിക്കോട് ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 32 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, പാലക്കാട് ജില്ലയിലെ 20 പേർക്കും, കൊല്ലം ജില്ലയിലെ 18
പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. 13 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്
ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാർക്കും, 3 കെ.എൽ.എഫ്. ജീവനക്കാർക്കും,
എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.