സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 266 പേര്‍ക്കും കൊല്ലത്ത് 5 പേര്‍ക്കും പത്തനംതിട്ടയില്‍ 19 പേര്‍ക്കും ആലപ്പുഴയില്‍ 118 പേര്‍ക്കും, കോട്ടയത്ത് 76 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ 42 പേര്‍ക്കും എറണാകുളത്ത് 121 പേര്‍ക്കും തൃശ്ശൂരില്‍ 19 പേര്‍ക്കും പാലക്കാട് 81
പേര്‍ക്കും മലപ്പുറത്ത് 261 പേര്‍ക്കും വയനാട് 12 പേര്‍ക്കും കോഴിക്കോട് 93 പേര്‍ക്കും കണ്ണൂര്‍ 31 പേര്‍ക്കും കാസര്‍ഗോഡ് 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം
തിരുവനന്തപുരത്ത് തീരദേശ മേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.