ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്.
മൂന്നാം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഘടിത മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ആനൂകൂല്യങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ പദ്ധതിയിലൂടെ കേന്ദ്രം നല്‍കും.
അതേസമയം, സമ്ബദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു. ബാങ്ക് വായ്പാ വളര്‍ച്ച 5.1% ഉയര്‍ന്നു. വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്.
മൂന്നാം പാദത്തില്‍ സമ്ബദ്വ്യവസ്ഥ നല്ല വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നതായും ധനമന്ത്രി പറഞ്ഞു. മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ വീണ്ടും ഉയര്‍ത്തിയെന്നും സീതാരാമന്‍ വ്യക്തമാക്കി.