Breaking News

ഹെല്‍മറ്റ് ധരിക്കാത്തതിന് ബോളിനുഡ് താരം തപ്‌സി പന്നുവിന് പിഴ…

ബോളിനുഡ് താരം തപ്‌സി പന്നുവിന് ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിഴ ഈടാക്കി. ‘രശ്മി റോക്കറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തപ്‌സി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രമാണ് തപ്‌സി പങ്കുവച്ചത്. ‘ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്’ എന്നാണ് തപ്‌സി ചിത്രത്തിന് കൊടുത്ത കാപ്ക്ഷന്‍.

നിരവധി താരങ്ങളാണ് തപ്‌സിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും താരത്തെ കളിയാക്കിയും കമന്റ് ചെയ്യുകയുണ്ടായി. എന്നാല്‍, ഇതിനു മുന്‍പും തപ്‌സി രശ്മി റോക്കറ്റിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

‘ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക്. പൂനെ-ലൊനാവല-മുംബൈ’ എന്നാണ് ചിത്രത്തിന് തപ്‌സി കൊടുത്ത അടിക്കുറിപ്പ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …