Feb 3, 2026 11:40 PM
Breaking News

അവധി പിൻവലിച്ചു ; ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും…

സംസ്ഥാനത്തെ ബാങ്കുകളിൽ ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു. രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി മുതൽ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. നേരത്തേ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്.

മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …