Breaking News

”അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ”; കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പൂർണ്ണ​ പിന്തുണയുമായി ഹര്‍ഭജന്‍ സിങ്​

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്‌​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​.

ട്വിറ്ററിലൂടെയാണ്​ താരം തന്റെ നിലപാട്​ വ്യക്തമാക്കിയത്​.
ഹർഭജന്റെ​ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ :

”കൃഷിക്കാരാണ്​ നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക്​ നമ്മൾ സമയം നൽകണം. അത്​ ന്യായമല്ലേ?. പൊലീസ്​ നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ?. കർഷകരെ ദയവായി കേൾക്കൂ” -ഹർഭജൻ സിങ്​ ട്വിറ്ററിൽ കുറിച്ചു.

കർഷകർ​ പൊലീസിന്​ കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ പങ്കുവെച്ചിട്ടുണ്ട്​. നേരത്തെ കാർഷിക ബി​ല്ലിനെതിരെ പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾക്കും ഹർഭജൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …