ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളില്‍ വാക്സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും ഇവര്‍ കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു.
ഇപ്പോഴിതാ, ഇന്ത്യയുടെ വാക്സിനുകള്‍ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈനയും രംഗത്ത്. ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വാക്സിനുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ഇന്ത്യയുടെ വാക്സിനുകള്‍ ചൈനീസ് വേരിയന്റിനേക്കാള്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിന്‍ നിര്‍മാതാവാണ് ഇന്ത്യ. ഇന്ത്യന്‍ വാക്സിനുകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ വിശ്വാസയോഗ്യമാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വളരെ ശക്തമായ ഉല്‍പ്പാദന-വിതരണ ശേഷിയുണ്ട്, ചില പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ശക്തമാണതെന്ന് ജിയാങ് പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.