അയോധ്യയിലെ രാമക്ഷേത നിര്‍മാണത്തിനായി തെലുങ്ക് സിനിമ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍ 30 ലക്ഷം സംഭവന നല്കി. ആര്‍എസ്എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്കാണ് അയോധ്യ റാം മന്ദിര്‍ നിര്‍മാണത്തിന് 30 ലക്ഷം രൂപയും ഇതിനുപുറമെ,
11,000 രൂപയുടെ ചെക്കും അദ്ദേഹം നല്കി. ശ്രീരാമചന്ദ്ര പ്രഭു ധര്‍മ്മത്തിന്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതിരൂപമാണ് എല്ലാവര്ക്കും പ്രചോദനമാണ്.
പ്രഭു ശ്രീരാമന് സൃഷ്ടിച്ച വഴി കാരണം ഇന്ത്യ നിരവധി ആക്രമണങ്ങളെ നേരിട്ടു വിജയം വരിച്ചു. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി എന്റെ ഭാഗമായി 30 ലക്ഷം രൂപ സംഭാവന ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.