Breaking News

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം..(വീഡിയോ)

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​.

കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്​​.

മര്‍ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍

കൂട്ടുകാര്‍ തന്നെയാണ്​ പകര്‍ത്തിയിട്ടുള്ളത്​. ഈ മാസം 24നാണ് സംഭവം. കൊല്ലം കരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …