കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതി ദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്.
കോവിഡ് സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതി ദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY