Breaking News

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം; പുത്തൻ പദ്ധതി നടപ്പിലാക്കി ബി ജെ പി എം പി ഗൗതം ഗംഭീര്‍…

ഉച്ചസമയത്ത് വിശപ്പടക്കാനായി ഒരു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍.

തന്റെ നിയോജക മണ്ഡലമായ ന്യൂ അശോക് നഗറിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.

വഞ്ചനാ കേസ് : വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി….Read more

അതേസമയം കഴിഞ്ഞ ഡിസംബര്‍ 24ന് ഗാന്ധിനഗറിലും ഇത്തരമൊരു ക്യാന്റീന്‍ ഗംഭീര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനം വിജയകരമായതിനെ തുടര്‍ന്നാണ് രണ്ടാമതും ക്യാന്റീന്‍ തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

അരി, പയറ്, പച്ചക്കറി കറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉച്ചഭക്ഷണമാണ് ‘ജാന്‍ റാസോയ്’ ക്യാന്റീനില്‍ ലഭിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ തന്റെ മണ്ഡലത്തിലുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഓരോ ക്യാന്റീന്‍ ആരംഭിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …