Breaking News

പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്…

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്‌ സം​ഘ​ര്‍​ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.

പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പൊ​ലീ​സി​ന് നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞു.

നാളെ കെഎസ്ആർടിസി പണിമുടക്ക്…Read more 

മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്ബുകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ജ​ല​പീ​ര​ങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

എ​ന്നി​ട്ടും പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു പോ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സ് ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ചില പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടടിച്ചു. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …