പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു. തൂങ്ങിമരിച്ചനിലയില്‍ ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ ഇയാളുടെ നെഞ്ചില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഉളികൊണ്ട് കുത്തേറ്റ പാടുകളാണ് ഉള്ളത്. കൊലപാതക സമയത്ത് പെൺകുട്ടിയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ ഒരുപക്ഷെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും പെൺകുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകള്‍ ഉണ്ട്.
ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്ബില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം കണ്ടത്.