ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇന്ത്യ. പിച്ചിനെ പഴിച്ചവര്‍ക്ക് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യ മറുപടി നല്‍കി.
ഒരു ഇന്നിംഗ്‌സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ കൂറ്റൻ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 135 റണ്‍സിന് ഓൾഔട്ട് ആയി. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
അശ്വിന്‍ 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ 24 ഓവറില്‍ 48 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി ഉറച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ട് നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 50 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
NEWS 22 TRUTH . EQUALITY . FRATERNITY