Breaking News

പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തില്‍- നിര്‍മാതാവ്…

പ്രീസ്റ്റ് എന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തിലാണ് നിര്‍മാതാവ് ആന്റോ ജോസഫ്. കോവിഡിനു മുമ്ബുള്ള സിനിമകള്‍ക്കു

ലഭിച്ചതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചെന്നും സിനിമയെ വിജയത്തിലെത്തിച്ച പ്രേക്ഷകര്‍ക്കു നന്ദി പറയുന്നുവെന്നും ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read More

ഒടിടി പ്ലാറ്റ്ഫോമുകളില്‍ നല്ല ഓഫര്‍ വന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് ദിവസം മുമ്ബ് നിങ്ങളുടെ മുന്നില്‍ ഇതുപോലെ വന്നിരുന്നത് പേടിച്ച്‌ വിറച്ചാണ്.

ഒരു സിനിമ റിലീസ് ആകാന്‍ പോകുന്നു, അതും അന്‍പത് ശതമാനം സീറ്റില്‍. കുടുംബപ്രേക്ഷകര്‍ തിയറ്ററിലേക്ക് വരുമോ എന്ന ആശങ്ക മനസില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി എന്ന വലിയ നടന്റെ നല്ല മനസുകൊണ്ടാണ് ഈ സിനിമ ഉണ്ടായത്.

ഏറെ വര്‍ഷത്തോളമായി മമ്മൂക്കയോടൊപ്പം സഞ്ചരിക്കുന്ന ആളാണ്. പുതുമുഖ സംവിധായകര്‍ക്ക് ഇത്രയേറെ അവസരങ്ങള്‍ നല്‍കിയ നടന്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. ഈ വിജയം മലയാളസിനിമയുടെ വിജയമാണ്.

ദൈവം തന്ന വിജയം. ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം ഒരു വര്‍ഷത്തോളമാണ് റിലീസ് നീണ്ടുപോയത്. ഫണ്ട് മുടങ്ങി കിടക്കുമ്ബോള്‍ നിര്‍മാതാക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്‌ നിങ്ങള്‍ക്കും അറിയാമായിരിക്കും.

ഞങ്ങളും പലിശയ്ക്കും മറ്റും കടമെടുത്താണ് സിനിമ നിര്‍മിക്കുന്നത്. ഒരുപാട് ടെന്‍ഷനുണ്ട്. ഈ അവസ്ഥയിലും ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഞങ്ങളുടെ കൂടെ നിന്നു. അതിനെല്ലാം ഉപരി മമ്മൂക്ക തന്ന പിന്തുണ.” അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …