Feb 13, 2026 8:27 AM
Breaking News

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.

കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു.

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നൽകാത്ത കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ,

ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …