Breaking News

ക്ലാസ്​മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ്​​ വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്ക്……

ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബിഹാറില്‍ ദര്‍ബങ്ക ജില്ലയിലെ ജാലെ പ്രദേശത്താണ്​ ​ദാരുണ സംഭവം നടന്നത്.

ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരു​മ്പുഗേറ്റില്‍ പിടിച്ച വിദ്യാര്‍ഥിനിക്ക്വൈ ദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…Read more

ചഞ്ചലിനെ രക്ഷ​പ്പെടുത്താന്‍ ശ്രമിക്കുന്നതി​നിടെ ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈന്‍ സമ്ബര്‍ക്കത്തില്‍ വന്നതാണ്​ അപകട കാരണം.

സംഭവത്തെതുടര്‍ന്ന്​ ഗ്രാമവാസികള്‍ മൃതദേഹവുമായി തടിച്ചുകൂടുകയും സ്​കൂളിന്​ മുമ്ബില്‍ പ്രതിഷേധിക്കുകയും ചെയ്​തു. ഇതോടെ ജില്ല മജിസ്​​ട്രേറ്റ്​ പ്രദേശത്ത്​ കൂടുതല്‍ പൊലീസ്​

സേനയെ വിന്യസിക്കാന്‍ നിര്‍ദേശിക്കുകയും സംഭവം അന്വേഷിക്കാന്‍ സബ്​ ഡിവിഷനല്‍ മജിസ്​ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്​തു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്​ട്രേറ്റ്​ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്​ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക്​ സൗജന്യ ചികിത്സ നല്‍കാന്‍ നി​ര്‍ദേശിക്കുകയും ചെയ്​തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …