Breaking News

രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍ …

ഇന്ത്യയിൽ​ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നവംബര്‍ ഏഴിന്​ ​ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ വ്യാപകം; മൂന്നുദിവസത്തിനിടെ ​5.5 കിലോ സ്വര്‍ണം പിടികൂടി…Read more

രാജ്യത്ത്​ 1,16,46,081പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,11,51,468 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 3,34,646 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 മരണവും​ ഞായറാഴ്ച സ്​ഥിരീകരിച്ചു​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 1,59,967 ആയി ഉയര്‍ന്നു.

രാജ്യത്ത്​ വാക്​സിനേഷന്‍ പുരോഗമിക്കുന്നുണ്ട്​. 4,50,65,998 പേരാണ്​ ഇതുവരെ വാക്​സിന്‍ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലുമാസമായി രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ചയായി വീണ്ടും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുകയാണ്​.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …