അടുത്ത ആഴ്ച മാര്‍ച്ച് 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും. കാരണം അവധി ദിവസങ്ങളും സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനമുള്ള കണക്കെടുപ്പുമാണ്.
തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more
ഇതുമൂലം മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടച്ചിടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര് ബി ഐ) റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് ദിവസത്തെ അവധി ദിനങ്ങള്‍ ഉണ്ടാകും.
മാര്‍ച്ച് 27 മുതല്‍ 29 വരെ ബാങ്കുകള്‍ രണ്ടാം ശനിയാഴ്ചയും ഹോളിയും കാരണം അവധി ആയിരിക്കും.
മാര്‍ച്ച് 27 നും ഏപ്രില്‍ നാലിനും ഇടയില്‍ ബാങ്കുകളുടെ സേവനം രണ്ടു ദിവസമേ ഉണ്ടാകൂ. മാര്‍ച്ച് 30നും ഏപ്രില്‍ മൂന്നിനും. എന്നാല്‍ വര്‍ഷാവസാന ജോലികളുടെ ഭാഗമായി ചില
ബാങ്കുകള്‍ ഈ ദിവസങ്ങളിലും അടച്ചിട്ടേക്കാം. മാര്‍ച്ച് 31ന് ബാങ്കിംഗ് സേവനങ്ങള്‍ അടച്ചിരിക്കും, കാരണം ഇത് സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായിരിക്കും (FY21). മാര്‍ച്ച് 27: നാലാം ശനിയാഴ്ച
NEWS 22 TRUTH . EQUALITY . FRATERNITY