Breaking News

അടുത്ത മാസം മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍; വിപുലമായ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്..

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നതിന് വിപുലമായ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ,

പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള ആരും തന്നെ വാക്സിന് എടുക്കാൻ വിമുഖത കാണിക്കരുത്.

ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് സദ്ദാംഹുസൈന്‍ പയറ്റിയ അതേ തന്ത്രം, ഉപയോഗിച്ചത് മീന്‍കറിയിൽ..Read more

മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള് വർധിക്കുന്ന സാഹചര്യത്തില‍്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

ഊർജിതമാക്കുവാൻ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡ് വിലയിരുത്തി. ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ

രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിന് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്, ആരോഗ്യ വകുപ്പ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …