Breaking News

55കാരിയെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി…

റാഞ്ചിയിലെ ലാപുങ് പ്രദേശത്ത് മന്ത്രവാദം നടത്തുന്നതായി സംശയിച്ച്‌ അന്‍പത്തിയഞ്ചുകാരിയെ നാട്ടുകാര്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതായ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

കൊലയാളികള്‍ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് വിവരം ലഭിക്കുകയും സംഭവസ്ഥലത്തെത്തി 3 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു.

സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. 1990 മുതല്‍ 2000 വരെ ജാര്‍ഖണ്ഡില്‍ അഞ്ഞൂറ്റിഇരുപത്തിരണ്ട് സ്ത്രീകളെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലാണ് 2019ല്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …