വെള്ളക്കര കുടിശ്ശിക ഉള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടിവെള്ളം വിഛേദിക്കുന്നതിന് പകരം, കുടിശ്ശിക തവണകളായി അടയ്ക്കാന്‍ ഉത്തരവ്.
ഇതനുസരിച്ച് പണവുമായി ഉപഭോക്താക്കള്‍ ഓഫീസിലെത്തിയാല്‍ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് മുഴുവന്‍ തുകയും അടയ്ക്കാതെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാൻ പാടില്ല.
ഇത്തരത്തില്‍ പെരുമാറിയാല്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജല അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് 24 ന് അഡീഷണല്‍ ചീഫ് സെക്രടെറിയുടെ ചേമ്ബറില്‍ നടന്ന മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കൊറോണയെ തുടര്‍ന്ന് സാമ്ബത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ ജനങ്ങളെ കൂടുതല്‍ പ്രയാസപ്പെടുത്തരുതെന്നാണ് നിര്‍ദേശം.