Breaking News

രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ്; മരണം 469…

രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 469 പേര്‍ മരിച്ചു. ഇതോടെ ആരോഗ്യ

കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 1.23.03.131 പേര്‍ക്കാണ് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 469 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,63,396 ആയി.

നിലവില്‍ 65,14,696 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 50,356 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തര്‍ 1,15,25,039 ആയിട്ടുണ്ട്.

ഇതുവരെ രാജ്യത്ത് 6,87,89,138 പേരെയാണ് വാക്‌സിനേഷന് വിധേയമാക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ നാല്‍പ്പത്തഞ്ചിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …