കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറി കോര്‍കമ്മിറ്റി യോഗം വിളിച്ചു. കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
കൂട്ടം ചേരലുകള്‍ ഒഴിവാക്കാന്‍ ഉള്ള നടപടികള്‍ വന്നേക്കും. ഷോപ്പുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരാനും മറ്റു സംസ്ഥാനങ്ങളിലേതുപോലെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കോവിഡ് വ്യാപന തീവ്രത കുറയ്ക്കാന്‍ ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ മാസ് വാക്സിനേഷന് ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്.