Breaking News

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍…

കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്‌സൈസ് സംഘം നടത്തിയ ഓപറേഷനിലാണ് മയക്കുമരുന്ന്

പിടികൂടിയത്. മൂന്ന് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മൂന്ന് പൊതികളിലാക്കിയ ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ചത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്ബോഴാണ് ഫറൂഖ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ നീക്കം. ആന്ധ്രപ്രദേശിലെ വിജയ വാഡയില്‍ നിന്നാണ് അന്‍വര്‍ ഹാഷിഷ് ഓയിലുമായി എത്തിയത്. ബസില്‍ തന്നെയായിരുന്നു യാത്ര.

പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്നാണ് മൊഴി. ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ കോഴിക്കോട്ട് പിടികൂടുന്നത് ഇതാദ്യമായാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …