Breaking News

ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. യു.പിയില്‍ കഴിഞ്ഞ ദിവസം 22,439 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 104 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …