Breaking News

കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യക്ക് 135 കോടിയുടെ സഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍…

രാജ്യത്ത് ദിനംപ്രതി കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഗൂഗിള്‍. ഇന്ത്യക്ക് 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും അടക്കമാണ് ഗൂഗിള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

3.7 കോടി രൂപ 900 ഗൂഗിള്‍ ജീവനക്കാരും സംഭാവന ചെയ്തു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

“പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായം നല്‍കും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര

വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും” ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …