Breaking News

ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തില്‍ സജീവം; 13 ജില്ലയില്‍ വ്യാപിച്ചെന്ന് മുന്നറിപ്പ് ; വ്യാപനം രൂക്ഷമാകാന്‍ സാധ്യത…

സംസ്ഥാനത്ത് കൊറോണയുടെ ജനിതക വ്യത്യാസം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യത്യാസം വന്ന കൊറോണ വൈറസാണ് കണ്ടെത്തിയത്. മാര്‍ച്ച്‌ മാസം തുടങ്ങിയ ഗവേഷണത്തിലാണ് ബി1 617 ഇരട്ട വ്യതിയാനം വന്ന വൈറസാണിതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഗവേഷണ ഫലം സ്ഥിരീകരിച്ചിട്ടില്ല. അതിവേഗ വ്യാപന ശീലതയാണ് പ്രധാന ലക്ഷണം. ഒപ്പം സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ ഒരു കൂട്ടത്തിലുള്ള ആരിലേയ്ക്കും പകരുമെന്നാണ് കണ്ടെത്തല്‍.

നിലവിലെ വാക്‌സിന്‍ വഴി വ്യാപനം തടയാന്‍ സാധിക്കുമെങ്കിലും ആസമയം കൊണ്ട് പരമാവധി പേരിലേക്ക് എത്താനുള്ള സാദ്ധ്യത തടയണമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് രോഗികളില്‍ 3.8 ശതമാനംപേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു.

സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യമുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

കൊറോണയുടെ രണ്ടാം തരംഗം ഗുരുതരമാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ഗവേഷകര്‍ അവരുടെ നിരീക്ഷണവും കണ്ടെത്തലും പുറത്തുവിട്ടിരിക്കുന്നത്.

മാര്‍ച്ച്‌ മാസത്തില്‍ തുടങ്ങിയ ഗവേഷണമാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന് മേല്‍ നടത്തിയത്. കോട്ടയം ജില്ലയില്‍ കണ്ടെത്തിയ വൈറസാണിത്. പത്തനംതിട്ട ജില്ലയിലാണ് വൈറസ് കാണാത്തതെന്നും നിരീക്ഷകര്‍ പറയുന്നു.

കടുത്ത നിയന്ത്രണം വേണമെന്ന് തന്നെയാണ് ഗവേഷകര്‍ പറയുന്നത്. സാമൂഹ്യഅകലം വളരെ പ്രധാനമാണെന്നും മാസ്‌കും സാനിറ്റൈസറും എല്ലാവരും ഉപയോഗിക്കണമെന്നും കൈകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …