Breaking News

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയും; ഐ.ഐ.ടിയുടെ പഠനം…

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. എന്നാല്‍ കോഴിക്കോട്,

എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനം പറയുന്നു. കാണ്‍പൂര്‍ ഐ.ഐ.ടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ്

വ്യാപനത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും.

എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കോവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാമെന്നും പഠനം പറയുന്നു. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ,

അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50,000 കേസുകള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …