രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍. ഇക്കാര്യം ഉന്നയിച്ച് ആര്‍.എസ്.പി(എല്‍) എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ആര്‍ എസ് പി (എല്‍) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നല്‍കിയത്.
തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നു. ആര്‍.എസ്.പി മുന്നണി
വിട്ടപ്പോഴും കുഞ്ഞുമോന്‍ ഇടതു പക്ഷത്ത് തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി കുഞ്ഞുമോന്‍ വിജയിച്ചിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY