ഇത്തവണ ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.
രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. ഇന്ത്യയിലെ അമ്ബത് ശതമാനത്തോളം വരുന്ന കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്.
ഇന്ത്യയുടെ കാര്‍ഷിക സമ്ബദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മണ്‍സൂണ്‍. മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരളത്തിലെത്തും. ജൂലായ്
പകുതിയോടെ രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കും. കോവിഡ് മഹാമാരി മൂലം വലിയ നഷ്ടത്തിലായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി തീരുന്ന വാര്‍ത്തയാണിത്.