Breaking News

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് ; 54 മരണം; 2573 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി.

ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്ബിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 5361
കോഴിക്കോട് 4200
തിരുവനന്തപുരം 3950
മലപ്പുറം 3949
തൃശൂര്‍ 3738
കണ്ണൂര്‍ 3139
പാലക്കാട് 2968

കൊല്ലം 2422
ആലപ്പുഴ 2160
കോട്ടയം 2153
പത്തനംതിട്ട 1191
വയനാട് 1173
ഇടുക്കി 1117
കാസര്‍ഗോഡ് 939

35,402 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 5238
കോഴിക്കോട് 4067
തിരുവനന്തപുരം 3657
മലപ്പുറം 3615
തൃശൂര്‍ 3711
കണ്ണൂര്‍ 2981
പാലക്കാട് 1332

കൊല്ലം 2411
ആലപ്പുഴ 2153
കോട്ടയം 1981
പത്തനംതിട്ട 1130
വയനാട് 1127
ഇടുക്കി 1091
കാസര്‍ഗോഡ് 908

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, വയനാട് 14, തൃശൂര്‍ 13, എറണാകുളം, കാസര്‍ഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …