Breaking News

മെയ് 23ന് എന്‍ഇഎഫ്ടി സേവനം 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ…

ഓണ്‍ലൈന്‍വഴി പണം കൈമാറാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങും. സാങ്കേതിക നവീകരണം നടക്കുന്നതിനാലായിരിക്കും തടസ്സം നേരിടുകയെന്ന്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മെയ് 22ന് ബിസിനസ് അവസാനിച്ചശേഷമുള്ള സാങ്കേതിക നവീകരണം മൂലം മെയ് 23ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും

എന്‍ഇഎഫ്ടിക്ക് തടസം നേരിടുക. അതേസമയം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം ലഭ്യമായിരിക്കും. ആര്‍ടിജിഎസില്‍ സമാനമായ സാങ്കേതിക നവീകരണം

ഏപ്രില്‍ 18ന് പൂര്‍ത്തിയായിരുന്നു. ഏപ്രിലില്‍ എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ബാങ്ക് ഇതര പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു സാങ്കേതിക നവീകരണം. ചിലപ്പോള്‍ ഇതിന്റെ സമയം നീണ്ടേക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …